ഫ​രീ​ദാ​ബാ​ദ്: കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ സ​ഹോ​ദ​ര​നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും ന​ഗ്രോ​ട്ട എം​എ​ൽ​എ​യു​മാ​യ ദേ​വേ​ന്ദ​ർ സിം​ഗ് റാ​ണ(59) അ​ന്ത​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ജ​മ്മു​വി​ലെ ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി. കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി.

ബി​സി​ന​സി​ൽ നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ റാ​ണ, ജ​മ്മു​വി​ലെ ദോ​ഗ്ര സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ ശ​ബ്ദ​മാ​യി​രു​ന്നു. ജ​മ്മു ജി​ല്ല​യി​ലെ ന​ഗ്രോ​ട്ട സെ​ഗ്‌​മെ​ന്‍റി​ൽ നി​ന്ന് ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ടു​ത്തി​ടെ റാ​ണ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

റാ​ണ​യു​ടെ വി​യോ​ഗ​ത്തി​ൽ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി. ജ​മ്മു കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​രീ​ന്ദ​ർ കു​മാ​ർ ചൗ​ധ​രി, പി​ഡി​പി അ​ധ്യ​ക്ഷ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.