തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് വാ​ട​ക വീ​ട്ടി​ല്‍ ചാ​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വ​തി​യെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി​ ഭു​വ​നേ​ശ്വ​രി​യാ​ണ് പി​ട​യി​ലാ​യ​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് മ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി 20.38 കി​ലോഗ്രാം ​ക​ഞ്ചാ​വാ​ണ് ഇ​വ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.ജി. ​അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​മ്പ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 8.14 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സംഭവത്തിൽ നേ​മം സ്വ​ദേ​ശി റെ​ജി​ന്‍ റഹീ​മി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ്ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.