തുർക്കിയിൽ ഭീകരാക്രമണം: മൂന്ന് മരണം
Wednesday, October 23, 2024 8:48 PM IST
അങ്കാറ: തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. തുർക്കിഷ് എയറോസ്പേസ് ഇൻഡസ്ട്രിസ് ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്.
സ്ഫോടത്തിലും വെടിവയ്പ്പിലും മൂന്ന് പേർ മരിച്ചതായാണ് സർക്കാർ അറിയിച്ചത്. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 14 പേർക്ക് പരിക്കേറ്റെന്നും സ്ഥിരീകരിച്ചു.
എയറോസ്പേസ് ഇൻഡസ്ട്രിസിന് സമീപം ടാക്സിയിലെത്തിയ ഭീകരരുടെ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു പേരെ വധിച്ചതായി തുർക്കി സർക്കാർ അറിയിച്ചു.