പാ​ല​ക്കാ​ട്: ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പോ​ലീ​സ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്നും പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ന്ന് മാ​റ്റി​നി​ർ​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​ല്ലാം പാ​ല​ക്കാ​ട്ടെ ജ​നം വോ​ട്ടി​ലൂ​ടെ മ​റു​പ​ടി പ​റ​യു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന് പോ​ലീ​സ് നി​ല​പാ​ട് എ​ടു​ത്ത​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി ഒ​പ്പി​ട​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ രാ​ഹു​ൽ ഇ​ള​വ് തേ​ടി​യി​രു​ന്നു, ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.