ക​ൽ​പ്പ​റ്റ: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി. അ​മ്മ സോ​ണി​യാ ഗാ​ന്ധി, ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വാദ്ര​, മ​ക​ൻ രെ​ഹാ​നും പ്രി​യ​ങ്ക​യ്ക്ക് ഒ​പ്പ​മു​ണ്ട്. മൈ​സൂ​രു​വി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗ​മാ​ണ് ഇ​വ​ർ ബ​ത്തേ​രി​യി​ലെ​ത്തി​യ​ത്.

ഇ​ന്നു രാ​ത്രി ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് പ്രി​യ​ങ്ക​യും സോ​ണി​യ​യും ത​ങ്ങു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ല്ല. അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ബു​ധ​നാ​ഴ്ച​യെ​ത്തും. നാ​ളെ റോ​ഡ് ഷോ​യോ​ടെ പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ചാ​ര​ണം തു​ട​ങ്ങും. പ​ത്ത് ദി​വ​സം നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ തു​ട​രും. ര​ണ്ട് കി​ലോ​മീ​റ്റ‍​ർ റോ​ഡ്ഷോ ന​ട​ത്തി​യ ശേ​ഷ​മാ​കും പ്രി​യ​ങ്ക പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ നേ​താ​ക്ക​ൾ അ​ണി​നി​ര​ക്കും. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്കു മു​ൻ​പാ​കെ 12 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും