ബം​ഗ​ളൂ​രു: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ബം​ഗ​ളൂ​രു ബാ​ബു​സ​പ​ല്യ​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്.

ക​ന​ത്ത​മ​ഴ​യ്ക്കി​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ണു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആറു നില കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ഴു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ബം​ഗ​ളൂ​രു നഗരത്തിൽ ക​ന​ത്ത​മ​ഴ പെ​യ്യു​ക​യാ​ണ്.