കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗ​ലി​ല്‍ മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. അ​ജി​ത് നി​ല​യ​ത്തി​ല്‍ ത​ങ്ക​പ്പ​ന്‍ ആ​ചാ​രി(82) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ന്‍ അ​ജി​ത്തി​നെ (45) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. താ​ന്‍ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​ജി​ത്ത് സു​ഹൃ​ത്തി​നെ ഫോ​ണി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് മു​റു​കി മ​രി​ച്ച നി​ല​യി​ല്‍ ത​ങ്ക​പ്പ​ന്‍ ആ​ചാ​രി​യെ ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന്‍റെ തി​ണ്ണ​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ കി​ട​ന്നി​രു​ന്ന അ​ജി​ത്തി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ര​മി​ച്ച അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ത​ങ്ക​പ്പ​ന്‍ ആ​ചാ​രി.

അ​ജി​ത്തും ത​ങ്ക​പ്പ​നാ​ചാ​രി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ദ്യ​പി​ച്ച് അ​ച്ഛ​നും മ​ക​നും രാ​ത്രി ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വി​വാ​ഹ​മോ​ചി​ത​നാ​യ അ​ജി​ത്തും മ​ക​നും ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.