പാ​റ്റ്ന: ബി​ഹാ​റി​ലെ സി​വാ​ൻ, സാ​ര​ൺ ജി​ല്ല​ക​ളി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. വ്യാ​ജ​മ​ദ്യം വി​റ്റ കേ​സി​ൽ 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

സ​ര​ൺ റേ​ഞ്ചി​ലെ ഡി​ഐ​ജി നി​ലേ​ഷ് കു​മാ​ർ മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. സി​വാ​നി​ൽ 28 പേ​രും സ​ര​ണി​ൽ ഏ​ഴ് പേ​രു​മാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ലേ​റെ​പ്പേ​രു​ടെ​യും കാ​ഴ്ച ന​ഷ്ട​മാ​യി.

അ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സി​വാ​നി​ലെ മാ​ഘ​ര്, ഓ​രി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ര​ണി​ലെ മ​ഷ്റ​ഖി​ലു​മാ​ണ് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​ളു​ക​ൾ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​വു​മാ​യി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. 2016 മു​ത​ൽ മ​ദ്യ​നി​രോ​ധ​ന​മു​ള്ള സം​സ്ഥാ​ന​മാ​ണു ബി​ഹാ​ർ.