പാ​ല​ക്കാ​ട്: പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​തി​ന് കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ പി.​സ​രി​ന്‍ ത​ന്നെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് സ​രി​ന്‍റെ പേ​ര് ഐ​ക്യ​ക​ണ്‌​ഠേ​ന അം​ഗീ​ക​രി​ച്ചു.

ഉ​ട​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ലും പേ​ര് റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ഇ​ന്ന് ത​ന്നെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

പാ​ര്‍​ട്ടി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച പി.​സ​രി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. സി​പി​എം പ​റ​ഞ്ഞാ​ല്‍ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സ​രി​ൻ പ്ര​തി​ക​രി​ച്ചു. ഇ​ത് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സി​പി​എം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.