ജ​റു​സ​ലേം: ഹ​മാ​സ് ത​ല​വ​ൻ യ​ഹ്യ സി​ൻ​വ​റി​ന്‍റെ കൊ​ല​പാ​ത​കം ഗാ​സ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

യ​ഹ്യ സി​ൻ​വ​ർ മ​രി​ച്ചു. ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന​യി​ലെ ധീ​ര​രാ​യ സൈ​നി​ക​രാ​ണ് അ​ദ്ദേ​ഹ​ത്തെ റാ​ഫ​യി​ൽ വ​ധി​ച്ച​ത്. ഇ​ത് ഗാ​സ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ങ്കി​ലും, ഇ​ത് അ​വ​സാ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യ​ഹ്യ സി​ൻ​വ​റി​നെ ഇ​സ്രാ​യേ​ൽ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ രം​ഗ​ത്തെ​ത്തി. ഇ​ത് ലോ​ക​ത്തി​ന് ഒ​രു "ന​ല്ല ദി​വ​സ​മാ​ണ്' എ​ന്ന് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. ഗാ​സ വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദി കൈ​മാ​റ്റ​ത്തി​നു​മു​ള്ള ഒ​രു പ്ര​ധാ​ന ത​ട​സം നീ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഭി​ന​ന്ദി​ക്കാ​നും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നും സം​ഘ​ർ​ഷം എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള വ​ഴി ച​ർ​ച്ച ചെ​യ്യാ​നും താ​ൻ ഉ​ട​ൻ ത​ന്നെ നെ​ത​ന്യാ​ഹു​വു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു.

2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ ഇ​സ്ര​യേ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത് “ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള” അ​വ​സ​ര​മാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് നോ​മി​നി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും പ​റ​ഞ്ഞു.