ഡെ​റാ​ഡൂ​ണ്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്ട​ർ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​ഡ​ഗ​ഡി​ന് സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്ട​ർ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

ഹെ​ലി​കോ​പ്ട​റി​ൽ രാ​ജീ​വ് കു​മാ​റി​ന് പു​റ​മെ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ജ​യ് കു​മാ​ർ ജോ​ഗ്ദ​ന്തും ഉ​ണ്ടാ​യി​രു​ന്നു.

ഹെ​ലി​കോ​പ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മു​ൻ​സി​യാ​രി​യി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ലി​കോ​പ്ട​റി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് വേ​ണ്ടി വ​ന്ന​ത്.

ഹെ​ലി​കോ​പ്ട​റി​നു ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.