തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി. ​സ​രി​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണം ശ​രി​യാ​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പ​ര​സ്യ​പ്ര​തി​ക​ര​ണം സ​രി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​രി​ൻ പ​റ​ഞ്ഞ​ത് കേ​ട്ടി​ട്ടി​ല്ല. സ​രി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ച്ച​ട​ക്ക​ലം​ഘ​ന​മു​ണ്ടെ​ങ്കി​ൽ നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കോ​ണ്‍​ഗ്ര​സ് കീ​ഴ്‌വ​ഴ​ക്കം അ​നു​സ​രി​ച്ചാ​ണ് ന​ട​ത്തി​യ​ത്. സ​രി​ൻ സി​പി​എ​മ്മി​നൊ​പ്പം പോ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് സ​രി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.