സ്റ്റോ​ക്ക്ഹോം: സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള 2024 ലെ ​നോ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​ൻ ഗ​വേ​ഷ​ക​രാ​യ ഡാ​ര​ണ്‍ അ​സെ​മോ​ഗ്ലു, സൈ​മ​ണ്‍ ജോ​ണ്‍​സ​ണ്‍, ജെ​യിം​സ് എ.​റോ​ബി​ന്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ഭി​വൃ​ദ്ധി​യി​ലെ വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് നൊ​ബേ​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അ​സെ​മോ​ഗ്ലു​വും ജോ​ണ്‍​സ​ണും യു​എ​സി​ലെ മാ​സാ​ചു​സെ​റ്റ്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി(​എം​ഐ​ടി)​യി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ദ​ഗ്ധ​രാ​ണ്.

റോ​ബി​ന്‍​സ​ണ്‍ ഷി​ക്കാ​ഗോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റു​മാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വേ​ഗ​ത്തി​ലും മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച സാ​വ​ധാ​ന​മാ​കു​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ൾ തേ​ടി​യു​ള്ള പ​ഠ​ന​മാ​ണ് മൂ​വ​രും ന​ട​ത്തി​യ​ത്.