മും​ബൈ: വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ ര​ത്ത​ന്‍ ടാ​റ്റ​യ്ക്ക് വി​ട ന​ല്‍​കി രാ​ജ്യം. കോ​ര്‍​പ്പ​റേ​റ്റ് ത​ല​വ​ന്‍​മാ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ച​ല​ച്ചി​ത്ര-​കാ​യി​ക മേ​ഖ​ല​ക​ളി​ലെ താ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ ആ​യി​ര​ങ്ങ​ള്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മും​ബൈ​യി​ലെ വോ​ര്‍​ളി ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്‌​കാ​രം.

ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യ രം​ഗ​ത്തെ ആ​ഗോ​ള ത​ല​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​വ​രി​ലൊ​രാ​ളാ​യ ര​ത്ത​ന്‍ ടാ​റ്റ​യ്ക്ക് രാ​ജ്യം എ​ല്ലാ​വി​ധ ബ​ഹു​മ​തി​ക​ളോ​ടും കൂ​ടി​യാ​ണ് അ​ന്ത്യ​യാ​ത്ര ഒ​രു​ക്കി​യ​ത്. രാ​വി​ലെ പ​ത്ത് മു​ത​ല്‍ സൗ​ത്ത് മും​ബൈ​യി​ലെ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്‌​സി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു.

ര​ത്ത​ന്‍ ടാ​റ്റ​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഒ​രു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.