കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ദേ​ശീ​യ​പാ​ത 183ല്‍ ​പൂ​ത​ക്കു​ഴി ജം​ഗ്ഷ​നി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​ക്കു​ന്നം മു​ക്കാ​ലി തോ​ക്ക​നാ​ട്ട് ടോ​മി​യു​ടെ മ​ക​ൻ ആ​ൽ​ബി​ൻ തോ​മ​സ് (23) ആ​ണ് മ​രി​ച്ച​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ൽ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രു ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ സാ​ജി​ദി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.