കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വ​നി​ത റ​സി​ഡ​ന്‍റ് ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച്ച മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ തി​രി​കെ ഡ്യൂ​ട്ടി​ക്ക് ക​യ​റു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഒ​പി ബ​ഹി​ഷ്‌​ക​ര​ണം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ൽ റാ​ലി ന​ട​ത്തി ഇ​പ്പോ​ത്തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ പ്ര​ള​യ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ടു​ത്ത സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.