ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. സാ​മ്പ​ത്തി​ക തി​രി​മ​റി​യു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ത്ത നേ​താ​വി​നെ പ​യ്യ​ഞ്ചാ​ലി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ക്കി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം.

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന് നേ​താ​വി​നെ ത​രം​താ​ഴ്തി​യി​രു​ന്നു. ഇ​യാ​ളെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​നേ​താ​വി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പോ​സ്റ്റ​റു​ക​ൾ​ക്ക് പി​ന്നി​ൽ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.