ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ശ്വാ​സത​ട​സ​ത്തെ തു​ട​ർ​ന്ന് യെ​ച്ചൂ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കി​ഴ​ക്ക​ന്‍ ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ സീ​താ​റാം യെ​ച്ചൂ​രി 1952 ഓ​ഗ​സ്റ്റ് 12-ന് ​മ​ദ്രാ​സി​ലാ​ണ് ജ​നി​ച്ച​ത്. സ​ര്‍​വേ​ശ്വ​ര സോ​മ​യാ​ജി യെ​ച്ചൂ​രി​യു​ടെ​യും ഭാ​ര്യ ക​ൽ​പി​ക​യു​ടെ​യും മ​ക​നായാണ് ജനനം.

ഡ​ൽ​ഹി സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം ജെ​എ​ന്‍​യു​വി​ല്‍ നി​ന്നാ​ണ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ത്. അ​ടി​യ​ന്തി​രാ​വ​സ്ഥക്കാലത്ത് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

1978-​ല്‍ എ​സ്എ​ഫ്ഐ​യു​ടെ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1986-ല്‍ ​എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി. 1984-ല്‍ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി.1988-​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​മാ​യി.

1992-ല്‍ ​മ​ദ്രാ​സി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​മാ​യി. പി​ന്നീ​ട് 2015-ല്‍ ​വി​ശാ​ഖ​പ​ട്ട​ണം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​കാ​ശ് കാ​രാ​ട്ടി​ല്‍ നി​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി യെ​ച്ചൂ​രി ഏ​റ്റെ​ടു​ത്തു.

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സീ​മാ ചി​സ്തി​യാ​ണ് ഭാ​ര്യ. അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ശി​ഷ് യെ​ച്ചൂ​രി, ഡോ. ​അ​ഖി​ലാ യെ​ച്ചൂ​രി, ഡാ​നി​ഷ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.