ബിജെപി വിശാല നേതൃയോഗം ഇന്ന്; നഡ്ഡ പങ്കെടുക്കും
Tuesday, July 9, 2024 5:24 AM IST
തിരുവനന്തപുരം: ബിജെപി വിശാല സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. രാവിലെ 10.30 മുതൽ വൈകുന്നേരം ആറുവരെ ഗിരിദീപം കണ്വൻഷൻ സെന്ററിലാണ് യോഗം.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. പാർട്ടി പഞ്ചായത്ത്-ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പാണു യോഗത്തിന്റെ പ്രധാന അജണ്ട.