മോ​സ്കോ: ഇ​ന്ത്യ- റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി റ​ഷ്യ​യി​ലെ​ത്തി. റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡെ​ന്നീ​സ് മാ​ന്‍റു​റോ​വ് അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

2019 ലാ​ണ് മോ​ദി അ​വ​സാ​ന​മാ​യി റ​ഷ്യ സ​ന്ദ‍​ർ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് മോ​സ്കോ​യി​ലെ​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ- റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി. മോ​സ്കോ​വി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ഓ​സ്ട്രി​യ​യി​ലേ​ക്കു തി​രി​ക്കും. 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.