തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ഡോ. ​ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10.55 ന് ​ഉ​പ​രാ​ഷ്ട്ര​പ​തി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും.

11.30 ന് ​വ​ലി​യ​മ​ല​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മെ​ഡ​ൽ സ​മ്മാ​നി​ക്കും.

മൂ​ന്നി​ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ല്ല​ത്തേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ദ്ദേ​ഹം അ​ഷ്ട​മു​ടി കാ​യ​ലി​ൽ ബോ​ട്ട് യാ​ത്ര​ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​ല്ല​ത്ത് നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​ന്ന അ​ദ്ദേ​ഹം 9.45ന് ​ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.