കോ​ഴി​ക്കോ​ട്: എ​ൻ​ഐ​ടി​ക്ക് മു​ന്നി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യി​രു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 55 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ ജോ​ലി​യി​ൽ വയ്ക്കേ​ണ്ടെ​ന്ന് ര​ജി​സ്ട്രാ​ർ ക​രാ​ർ ക​മ്പ​നി​ക്ക് നി​​ർദേ​ശം ന​​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് ജീ​വ​ന​ക്കാ​ർ സ​മ​രം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ജീ​വ​ന​ക്കാ​ർ സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വ് ന‌​ട​പ്പി​ലാ​ക്കി​യാ​ൽ 80 ശ​ത​മാ​നം പേ​ർ​ക്കും ജോ​ലി ന​ഷ്ട​പ്പെ​ടും എ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് പി​ന്തു​ണ​യുമായി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും എ​ത്തി​യ​തോ​ടെ എ​ൻ​ഐ​ടി അ​ധി​കൃ​ത​രും സ​മ​ര​ക്കാ​രും ച​ർ​ച്ച ന​ട​ത്തു​ക​യും നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും തു​ട​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.