തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് റ​വ​ന്യൂ വ​കു​പ്പി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​ള്ള ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ നി​ല​വി​ല്‍ വ​ന്നു.

പ​രാ​തി​ക്കാ​രു​ടെ പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്താ​തെ, 1800 425 5255 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ കൈ​ക്കൂ​ലി, അ​ഴി​മ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് അഞ്ച് വ​രെ വി​ളി​ക്കാം.

ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ക്കു​മ്പോ​ള്‍ വോ​യ്‌​സ് ഇ​ന്‍റ​റാ​ക്ടീ​വ് നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ദ്യം സീ​റോ ഡ​യ​ല്‍ ചെ​യ്താ​ല്‍ റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​തും ഒ​ന്ന് (1) ഡ​യ​ല്‍ ചെ​യ്താ​ല്‍ സം​ശ​യ നി​വാ​ര​ണ​ത്തി​നും ര​ണ്ട് ( 2 ) ഡ​യ​ല്‍ ചെ​യ്താ​ല്‍ അ​ഴി​മ​തി സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.