വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Friday, June 9, 2023 10:38 PM IST
തൃശൂർ: എരുമപ്പെട്ടി ചിറ്റണ്ടയിൽ 15 വയസുകാരിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റണ്ട താഴത്തെപുരയ്ക്കൽ വീട്ടിൽ സുനിലിന്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്.
പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.