സിറാജിന് നാല് വിക്കറ്റ്; ഓസീസ് 469ന് പുറത്ത്
Thursday, June 8, 2023 8:37 PM IST
ഓവൽ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ട്രാവിസ് ഹെഡിന് പിന്നാലെ സ്റ്റീവ് സ്മിത്ത് കൂടി സെഞ്ചുറി നേടിയതാണ് ഓസീസിന് കരുത്തായത്. ഇരുവരും രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് പുറത്തായി. ഹെഡ് 163 റണ്‍സും സ്മിത്ത് 121 റണ്‍സും നേടി.
പിന്നാലെ കാമറൂണ്‍ ഗ്രീൻ (ആറ്), മിച്ചൽ സ്റ്റാർക്ക് (5) എന്നിവർ കൂടി വീണു. അർധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അരികെ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയും വീണത്തോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായി.
ഒൻപത് റണ്‍സ് വീതമെടുത്ത പാറ്റ് കമ്മീൻസിനെയും നഥാൻ ലയണിനെയും സിറാജ് പവലിയൻ കയറ്റി. ഇതോടെ ഓസീസിന്റെ ആദ്യ ഇന്നിംഗ് പോരാട്ടം അവസാനിച്ചു. 327/3 എന്ന നിലയിൽ രണ്ടാം ദിനം ഓസീസ് കളി തുടങ്ങിയത്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും ഷർദുൽ ഠാക്കൂറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.