ഫ്രാൻസിൽ കത്തിയാക്രമണം; ആറ് കുട്ടികൾക്ക് പരിക്ക്
Thursday, June 8, 2023 6:20 PM IST
പാരിസ്: ഫ്രാൻസിലെ ആൽപ്സ് പട്ടണത്തിൽ കത്തിയാക്രമണത്തിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഇതിൽ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ആൽപ്സിലെ ചെറിയ തടാകതീര നഗരമായ അന്നെസിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.45ന് ആയിരുന്നു സംഭവം.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാർക്കിൽ കളിക്കാനെത്തിയ മൂന്നു വയസ് പ്രായമുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. സിറിയന്‍ അഭയാര്‍ഥിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ പറഞ്ഞു. പരിക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുതിർന്നൊരാളും ഗുരുതാരവസ്ഥയിൽ ചികിത്സയിലാണ്.