ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി
Wednesday, June 7, 2023 4:32 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇ-കാണിക്ക സൗകര്യം ഒരുക്കി. ഭക്തർക്ക് ലോകത്ത് എവിടെയിരുന്നും ശബരിമല ശ്രീധർമശാസ്താവിന് കാണിക്ക സമർപ്പിക്കാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് www.sabarimalaonline.org വൈബ്സൈറ്റിൽ പ്രവേശിച്ച് ഭക്തർക്ക് കാണിക്കയിടാം.
ബോർഡ് ആസ്ഥാനത്തെ കോണ്‍ഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.അനന്തഗോപൻ ഇ-കാണിക്ക ഉദ്ഘാടനം നിർവഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടൻസി സർവീസിന്റെ സീനിയർ ജനറൽ മാനേജറിൽനിന്നു കാണിക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.