ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം
Monday, June 5, 2023 3:07 PM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം. രണ്ടാം നിലയിലെ സെര്‍വര്‍ റൂമിലാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിനകം തീയണച്ചെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഡല്‍ഹി പോലീസിന്റെ ഫോറന്‍സിക് സംഘം ഇവിടെയെത്തി പരിശോധന നടത്തുകയാണ്.