ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി; 179 പേർക്ക് പരിക്ക്
Friday, June 2, 2023 9:20 PM IST
ഭുവനേശ്വർ: ഒഡീഷയിൽ ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് പാളംതെറ്റി. അപകടത്തിൽ 179 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകളാണ് പാളംതെറ്റിയത്.
വൈകുന്നേരം ബാലസോറിലെ ബഹനാഗ റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ കോച്ചുകൾ തലകീഴായി മറിഞ്ഞു. നാട്ടുകാരും പോലീസും റെയിൽവേയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോറമണ്ഡൽ ട്രെയിൻ ഹൗറയിൽനിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്നു.
റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്.
Howrah helpline - 033 26382217
KGP helpline - 8972073925, 9332392339
BLS helpline - 8249591559, 7978418322
SHM helpline - 9903370746
MAS helpline - 044 25330952, 044 25330953, 044 25354771