കാമുകൻ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി തീകൊളുത്തി ജീവനൊടുക്കി
Wednesday, March 29, 2023 10:59 AM IST
ഗുരുഗ്രാം: കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്.
ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30) ആണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ യുവതിയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പിനയിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. ബാബുലാല്‍ എന്നയാളുമായി മഞ്ജു പ്രണയത്തിലായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ബാബുലാല്‍ സ്വയം വെടിവച്ച് ജീവനൊടുക്കി. ഇതേക്കുറിച്ച് അറിഞ്ഞ മഞ്ജു പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.