തൃ​ശൂ​ർ: അ​യ​നം സാം​സ്കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പ​തി​നൊ​ന്നാ​മ​ത് അ​യ​നം എ. ​അ​യ്യ​പ്പ​ൻ ക​വി​താ​പു​ര​സ്കാ​രം എം.​എ​സ്. ബ​നേ​ഷി​ന്. ഡി​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പേ​ര​ക്കാ​വ​ടി എ​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​നാ​ണ് അം​ഗീ​കാ​രം. 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

അ​ൻ​വ​ർ അ​ലി ചെ​യ​ർ​മാ​നും അ​നു പാ​പ്പ​ച്ച​ൻ, കു​ഴൂ​ർ വി​ത്സ​ണ്‍ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​നി​ർ​ണ​യം ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 20ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ കെ.​സി. നാ​രാ​യ​ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.