വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
Sunday, May 28, 2023 7:54 PM IST
കൽപ്പറ്റ: വയനാട്ടിലെ തിരുനെല്ലിയിൽ കടബാധ്യത മൂലം കർഷകൻ ജീവനൊടുക്കി. അരമംഗലം സ്വദേശി തിമ്മപ്പൻ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് തിമപ്പനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിമപ്പന് പത്ത് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു.