കോ​ഴി​ക്കോ​ട്: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വെ​സ്റ്റ് ഹി​ൽ - എ​ല​ത്തൂ​ർ മേ​ഖ​ല​യ്ക്കി​ട​യി​ൽ ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ജീ​വ​നൊ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ട്രെ‌​യി​നി​ന് മു​മ്പി​ലേ​ക്ക് ചാ​ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ട്രെ​യി​നി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലി​ന് നി​സാ​ര കേ​ടു​പാ‌‌​ട് സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.