വാല്‍പ്പാറ കൊലപാതകം: പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം
Wednesday, October 4, 2023 7:11 PM IST
കൊച്ചി: എറണാകുളം കലൂര്‍ സ്വദേശിനിയായ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായ്ക്ക് (25) ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
2020 ജനുവരി ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതോടെ പ്രതി പെൺകുട്ടിയെ അനുനയിപ്പിച്ച് കാറിൽ കയറ്റി വാൽപ്പാറ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാറിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മോഷ്ടിച്ച കാറിലാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെൺകുട്ടി വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.