തരൂരിന്റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അൻവർ
Wednesday, November 23, 2022 5:52 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നീക്കങ്ങൾ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ചെറിയ വിഷയമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല. ഇത് കെപിസിസിക്ക് പരിഹരിക്കാനാകും. മറ്റന്നാൾ കേരളത്തിലെത്തി കോഴിക്കോട്ട് നേതാക്കളെ കാണുമെന്നും താരിഖ് അൻവർ അറിയിച്ചു.