ഓണ്‍ലൈന്‍ ചൂതാട്ടം: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ചൂതാട്ടം: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
Friday, October 7, 2022 4:53 PM IST
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട വിദ്യാര്‍ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്‍റെ മകന്‍ സന്തോഷ് (23) ആണ് മരിച്ചത്.

മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍വെച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നു. മണപ്പാറയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സന്തോഷ്.

സ്വര്‍ണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തിയിരുന്നു സന്തോഷ്. ആഭരണങ്ങളെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചതിന് പിന്നാലെ രണ്ടുദിവസം മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു ഇയാൾ.


ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായ താന്‍ ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നും സന്തോഷ് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<