കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
Friday, June 2, 2023 4:06 PM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേമഞ്ചേരി സ്വദേശി അശോക് കുമാർ (42), ഭാര്യ അനു രാജൻ എന്നിവരാണ് മരിച്ചത്.
വിജിലൻസ് ഓഫീസിലെ ജീവനക്കാരനാണ് അശോക് കുമാർ. വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).