മം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​ശു​പ​ത്രി​യി​ൽ
മം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​ശു​പ​ത്രി​യി​ൽ
Tuesday, February 7, 2023 2:25 PM IST
മം​ഗ​ളൂ​രു: കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച 150ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍. മം​ഗ​ളൂ​രു ശ​ക്തി ന​ഗ​റി​ലെ സി​റ്റി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മം​ഗ​ളൂ​രു​വി​ലെ ആ​റ് ആ​ശു​പ​ത്രി​ക​ളി​ലാ​യാ​ണ് നി​ല​വി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്ള​ത്. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല അ​ല്‍​പം ഗു​രു​ത​ര​മാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.


മൂ​ന്ന് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ​യും ഒ​രു മെ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ​യും ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കോ​ള​ജ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ കാ​ന്റീ​നി​ല്‍​നി​ന്നു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഹോ​സ്റ്റ​ലി​ല്‍ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തീ​രെ ശു​ചി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് ഇ​വി​ടെ ന​ല്‍​കു​ന്ന​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. കേ​സ് ഒ​തു​ക്കി​തീ​ര്‍​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഗ്യാ​സ് ട്ര​ബി​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നാ​ണ് പ​ല കു​ട്ടി​ക​ളു​ടെ​യും മെ​ഡി​ക്ക​ല്‍ റെക്കോർഡിൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<