കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
Wednesday, April 24, 2024 10:04 PM IST
കണ്ണൂർ: മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. നെൽപാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കണ്ണൂൽ നിന്നും ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രിൽ ആറിന് പാനൂർ മൂളിയത്തോടിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം രാഷ്ട്രീയ സംഘർഷ മേഖലകളിൽ പോലീസ് റെയ്ഡ് ശക്തമാക്കി വരികയാണ്.