വ്യാ​ജ ല​ഹ​രി​മ​രു​ന്ന് കേ​സ്: ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ക​ക്ഷി ചേ​ര്‍​ത്തു
വ്യാ​ജ ല​ഹ​രി​മ​രു​ന്ന് കേ​സ്: ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ക​ക്ഷി ചേ​ര്‍​ത്തു
Thursday, March 28, 2024 4:21 AM IST
കൊ​ച്ചി: വ്യാ​ജ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ത​ട​വി​ലാ​ക്കി​യ​തി​ന് ന​ഷ്‌​ട​പ​രി​ഹാ​രം തേ​ടി ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ ഷീ​ല സ​ണ്ണി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ഹൈ​ക്കോ​ട​തി ക​ക്ഷി ചേ​ര്‍​ത്തു.

തു​ട​ര്‍​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യോ​ട് ജ​സ്റ്റീ​സ് ടി.​ആ​ര്‍.​ര​വി നി​ര്‍​ദേ​ശി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ഭ്യ​ന്ത​ര പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ക​ക്ഷി ചേ​ര്‍​ത്ത​ത്.

2023 ഫെ​ബ്രു​വ​രി 27ന് ​വൈ​കു​ന്നേ​രം ഷീ​ല​യു​ടെ സ്‌​കൂ​ട്ട​റി​ല്‍​നി​ന്ന് എ​ക്‌​സൈ​സ് സം​ഘം 12 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു.


അ​റ​സ്റ്റി​ലാ​യ ഷീ​ല 72 ദി​വ​സം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞു. പി​ന്നീ​ട് കാ​ക്ക​നാ​ട്ടെ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഴ്‌​സ് ലാ​ബി​ല്‍​നി​ന്നു ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത് ല​ഹ​രി മ​രു​ന്ന​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ഹൈ​ക്കോ​ട​തി ഇ​വ​ര്‍​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് 72 ദി​വ​സം ജ​യി​ലി​ലാ​ക്കി​യ​തി​ന് ഓ​രോ ദി​വ​സ​ത്തി​നും ഒ​രു ല​ക്ഷം രൂ​പ നി​ര​ക്കി​ല്‍ ന​ഷ്‌​ട​പ​രി​ഹാ​രം തേ​ടി ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<