ശബരിമലയിൽ വൻ തിരക്ക്; വെര്‍ച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു
Saturday, December 9, 2023 9:43 PM IST
പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു. 90,000 ആയിരുന്ന ബുക്കിംഗ് 80,000 ആക്കി. ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറയ്ക്കാൻ തീരുമാനമായത്.
അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.