ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം; യുഡിഎഫ് ചർച്ച ചെയ്യുമെന്ന് ചെന്നിത്തല
Monday, February 12, 2024 3:11 PM IST
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചർച്ചചെയ്ത ശേഷമായിരിക്കും യുഡിഎഫ് സീറ്റ് പ്രഖ്യാപനം നടത്തുക.
കൊല്ലത്ത് ആർഎസ്പി തന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന് ആർഎസ്പിയുടെ സീറ്റാണല്ലോ കൊല്ലം എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഐഎൻടിയുസിയുടെ സീറ്റ് ആവശ്യം ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14ന് യുഡിഎഫ് ചേർന്ന് സീറ്റുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺഗ്രസും മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗും മത്സരിക്കുമെന്ന് യുഡിഎഫിൽ ഏകദേശ ധാരണയായിട്ടുണ്ട്. ശേഷിക്കുന്ന 16 സീറ്റുകളിലും കോൺഗ്രസ് മത്സര രംഗത്തുണ്ടാകും.