സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശി​പാ​ർ​ശ ചെ​യ്യ​ണം; ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം
സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശി​പാ​ർ​ശ ചെ​യ്യ​ണം; ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം
Friday, December 8, 2023 3:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി അ​പ​ക​ട​ക​ര​മാം​വി​ധം കൈ​വി​ട്ടു​പോ​യ നി​ല​യി​ലാ​ണെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്തും ഇ​ക്കാ​ര്യം ശ​രി​വ​ച്ച് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ​യും 2020-21 വ​ർ​ഷ​ത്തെ സി​എ​ജി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക അ​ടി​യ​ന്ത​ര​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം.

പൊ​തു​പ്ര​വ​ർ​ത്ത​ക​നും സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നു​മാ​യ ആ​ർ.​എ​സ് ശ​ശി​കു​മാ​റാ​ണ് ഗ​വ​ർ​ണ​ർ​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ക​ർ​ന്ന​ടി​ഞ്ഞ ധ​ന​സ്ഥി​തി​യു​ടെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം ഗ​വ​ർ​ണ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യാ​ണ്.

വി​ഷ​യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പും ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<