തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ട്രോ​ൾ മ​ഴ
തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ട്രോ​ൾ മ​ഴ
Sunday, December 3, 2023 12:11 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ട്രോ​ൾ മ​ഴ. ബി​ജെ​പി​യു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ളി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ പ​രി​ഹാ​സം ചൊ​രി​യു​ന്ന​ത്.

ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ടാ​ൻ ക​രു​ത്തു​ള്ള നേ​താ​വ​ല്ല രാ​ഹു​ൽ എ​ന്നാ​ണ് പ്ര​ധാ​ന പ​രി​ഹാ​സം. രാ​ജ​സ്ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ മോ​ദി​യെ ദു​ശ​കു​നം എ​ന്ന് രാ​ഹു​ൽ വി​ശേ​ഷി​പ്പി​ച്ച​തും ട്രോ​ളു​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഹി​ന്ദി ഹൃ​ദ​യ ഭൂ​മി​യി​ലെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത് രാ​ഹു​ലി​നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് രൂ​പീ​ക​രി​ച്ച ഇ​ന്ത്യാ മൂ​ന്ന​ണി​യു​ടെ ഭാ​വി​യും ഇ​തോ​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<