ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിയുടെ 16 ലക്ഷം നഷ്ടമായി
Wednesday, June 19, 2024 3:45 PM IST
കണ്ണൂർ:പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന പരസ്യത്തിന്റെ ലിങ്കിൽ കയറിയ യുവാവിനു ലക്ഷങ്ങൾ നഷ്ടമായി. കക്കാട് അത്താഴകുന്ന് സ്വദേശിയായ 41 കാരനാണ് പണം നഷ്ടമായത്.
സോഷ്യൽ മീഡിയ വഴി കണ്ട പരസ്യത്തിന്റെ ലിങ്കിൽ കയറി മറുപടി കൊടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പ് സംഘം ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.അതിന്റെ ലാഭ വിഹിതം തിരിച്ച് നൽകി.
പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം മൂന്നുമുതൽ 29 വരെ 16,88,000 രൂപ സംഘം തട്ടിയെടുത്തു.