കോട്ടയത്ത് വയോധികൻ മുങ്ങിമരിച്ചു
Monday, December 5, 2022 1:13 PM IST
കുമരകം: ചെങ്ങളം കടത്തുകടവിൽ കുളിക്കടവിൽനിന്നു കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചെ കാണാതായ ചെങ്ങളംകുന്നുംപുറം പമ്പുഹൗസ് ഭാഗത്ത് കീറ്റുപറമ്പിൽ കെ.കെ. തങ്കപ്പന്റെ (84) മൃതദേഹമാണ് രാവിലെ 8.30 ഓടെ കണ്ടെടുത്തത്.
വസ്ത്രങ്ങളും ചെരിപ്പും തോട്ടുകടവിൽ കണ്ടതോടെയാണ് തെരച്ചിൽ തുടങ്ങിയത്. കോട്ടയത്തു നിന്നെത്തിയ ഫയർ ഫോഴ്സും കുമരകം പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത് . ഇന്നു പുലർച്ചെയാണ് സംശയത്തിനിടയാക്കിയ വസ്ത്രങ്ങളും ചെരിപ്പും നാട്ടുകാർ കണ്ടത്. തുടർന്ന് കുമരകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.