വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
Thursday, February 2, 2023 10:48 PM IST
കൽപ്പറ്റ: വയനാട് ലക്കിടി നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ 98 വിദ്യാർഥികൾ അസുഖലക്ഷണങ്ങളുമായി നേരത്തെ ചികിത്സ തേടിയിരുന്നു. എത്ര പേർക്ക് വൈറസ് ബാധയേറ്റെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്കൂളിലെ ജലസ്രോതസിൽ നിന്നാണ് വൈറസ് പടർന്നതെന്നും അധികൃതർ അറിയിച്ചു.