കണ്ണൊന്ന് തെറ്റിയാൽ..; കളിക്കുന്നതിനിടെ പിഞ്ച് കുഞ്ഞുങ്ങൾ കുളത്തിൽ വീണ് മരിച്ചു
Saturday, October 29, 2022 6:52 PM IST
മലപ്പുറം: തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജില ദമ്പതികളുടെ മകൻ അമൽ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ് റഹിയാന-ദമ്പതികളുടെ മകൾ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്.
തൃക്കണ്ടിയൂർ എൽഐസിക്ക് പിന്നിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടികളെ കാണാതാകുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികൾ അയൽവാസികളും ബന്ധുക്കളുമാണ്.