വയനാട് ദുരന്തം: ചികിത്സയിൽ കഴിയുന്ന നാല് പേരെ പ്രധാനമന്ത്രി കാണും
Saturday, August 10, 2024 8:55 AM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാല് പേരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, നട്ടെല്ലിന് പരിക്കേറ്റ അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവരെയാണ് പ്രധാനമന്ത്രി കാണുക.
വ്യോമസേനയുടെ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിക്കുക. തുടർന്ന് ഹെലികോപ്റ്ററിൽ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ കണ്ണൂരിലെത്തിയിട്ടുണ്ട്.