നവജാത ശിശുക്കളെ കൊന്ന സംഭവം: പിതാവ് അറസ്റ്റില്‍
Wednesday, July 10, 2024 12:27 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നവജാത ശിശുകളെ കൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഇരട്ട പെണ്‍കുട്ടികളെയാണ് കൊലപ്പെടുത്തിയത്. ജൂണ്‍ മൂന്നിനായിരുന്നു സംഭവം.
ഡല്‍ഹി സ്വദേശിയായ നീരജ് സോളങ്കിയാണ് അറസ്റ്റിലായത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ നീരജിന് ഹരിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആണ്‍കുട്ടി വേണമെന്നായിരുന്നു നീരജിന്റെ ആഗ്രഹം. പെണ്‍കുട്ടികള്‍ ജനിച്ചതോടെ നിരാശനായ പ്രതി അവരെ കൊലപ്പെടുത്തുകയായിരുന്നു. നീരജിന്റ ഭാര്യ പൂജ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കൊലയ്ക്ക് ശേഷം നാടുവിട്ട നീരജിനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.